Connect with us

Kuwait

കുവൈത്തില്‍ മഴ കനക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍

ശക്തമായ കാറ്റ് വീശാനും കടല്‍ക്ഷോഭത്തിനും ഇടയുണ്ട്. മഴക്കൊപ്പം രാജ്യത്ത് തണുപ്പും ഗണ്യമായി വര്‍ധിച്ചേക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമാകുമെന്നും കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ട്.

ശക്തമായ കാറ്റ് വീശാനും കടല്‍ക്ഷോഭത്തിനും ഇടയുണ്ട്. കാറ്റിന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുണ്ടായേക്കും. തിരമാലകള്‍ ഏഴ് അടി വരെ ഉയര്‍ന്നേക്കാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍, കടല്‍ യാത്രക്കാര്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

മഴക്കൊപ്പം രാജ്യത്ത് തണുപ്പും ഗണ്യമായി വര്‍ധിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പകല്‍ സമയത്ത് 13 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടുമ്പോള്‍ രാത്രിയില്‍ ഇത് അഞ്ചു മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ ആയി കുറയാന്‍ സാധ്യതയുണ്ട്. രാത്രിയിലും പുലര്‍ച്ചെയും അനുഭവപ്പെടുന്ന മൂടല്‍ മഞ്ഞ് കാഴ്ച പരിധി കുറക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിയാഴ്ച പകല്‍ സമയത്ത് ശക്തമായ കാറ്റുമൂലം തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

Latest