Connect with us

Kerala

കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ഇറങ്ങി; അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു

അതിഥി സംസ്ഥാന തൊഴിലാളി ഹാട്ടുണിന്റെ മകന്‍ അസന്‍രാജാണ് മരിച്ചത്. രക്ഷിക്കാന്‍ കുളത്തില്‍ ചാടിയ നാലര വയസ്സുകാരനെ നാട്ടുകാര്‍ രക്ഷിച്ച് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കോട്ടയം | കുളത്തില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു. അതിഥി സംസ്ഥാന തൊഴിലാളി ഹാട്ടുണിന്റെ മകന്‍ അസന്‍രാജാണ് മരിച്ചത്. ഇരുമ്പൂഴിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്ന് രാവിലെ 10.15 ഓടെ വൈക്കം ഉദയനാപുരം ചിറമേല്‍ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിലാണ് സംഭവം. കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ഇറങ്ങിയതായിരുന്നു അസന്‍രാജ്.

കൂട്ടുകാരനെ രക്ഷിക്കാന്‍ പിന്നാലെ കുളത്തില്‍ ചാടിയ നാലര വയസ്സുകാരനെ നാട്ടുകാര്‍ രക്ഷിച്ച് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Latest