Connect with us

Kerala

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കുന്നരു എ യു പി സ്‌കൂള്‍ പ്യൂണ്‍ ആയ അനീഷിനെ ഇന്ന് രാവിലെ 11മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്

Published

|

Last Updated

കണ്ണൂര്‍ | എസ് ഐ ആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോര്‍ജ്‌ ആണ് മരിച്ചത്. കുന്നരു എ യു പി സ്‌കൂള്‍ പ്യൂണ്‍ ആയ അനീഷിനെ ഇന്ന് രാവിലെ 11മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബൂത്ത് ലെവല്‍ ഓഫീസറായി ജോലി ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം അനീഷിനുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു. അതിനിടെയാണ് ഇന്ന് അനീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മര്‍ദ്ദമാണോ അനീഷിന്റെ മരണത്തിന് കാരണമെന്നും അന്വേഷിക്കുന്നുണ്ട്. പയ്യന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ കലക്ടറോട് റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ആത്മഹത്യയുടെ കാരണം പൊലീസ് കണ്ടെത്തട്ടേയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

Latest