local body election 2025
കോട്ടയത്ത് അന്തിമചിത്രം തെളിയാതെ യു ഡി എഫ്
മുന്നണികളുടെ സ്ഥാനാര്‍ഥികളും സ്വതന്ത്ര്യരും വിമതന്മാരുമെല്ലാം പത്രിക സമര്‍പ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്നപരിഹാരം കാണാത്ത പ്രാദേശിക തര്‍ക്കങ്ങള്‍ മുകള്‍ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
കോട്ടയം | തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കുമ്പോഴും പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്തത് മുന്നണികള്‍ക്ക് തലവേദനയാകുന്നു. ചില പഞ്ചായത്തുകളില്‍ സീറ്റ് വിഭജനവും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
മുന്നണികളുടെ സ്ഥാനാര്‍ഥികളും സ്വതന്ത്ര്യരും വിമതന്മാരുമെല്ലാം പത്രിക സമര്‍പ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്നപരിഹാരം കാണാത്ത പ്രാദേശിക തര്‍ക്കങ്ങള്‍ മുകള്‍ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുവഴക്ക് നടക്കുമ്പോഴും ഘടകകക്ഷികളെ ഒതുക്കാന്‍ ഇവര്‍ ഒറ്റകെട്ടാണെന്ന് നേതാക്കള്‍ പറയുന്നു.കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ ഓരോ പഞ്ചായത്തിലും വെട്ടികുറക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നതായി നേതാക്കള്‍ക്ക് സംശയമുണ്ട്. സീറ്റുകളുടെ എണ്ണം കൂടിയപ്പോഴും പല പഞ്ചായത്തുകളിലും ഓരോ സീറ്റ് വെട്ടികുറച്ചു. ലീഗിന്റെ അവസ്ഥയും വിഭിന്നമല്ല. ജില്ലാ പഞ്ചായത്തില്‍ അവസാന നിമിഷം വരെ സമ്മർദം ചെലുത്തിയിട്ടും സ്വാധീനമില്ലാത്ത വൈക്കം സീറ്റാണ് ലീഗിന് അനുവദിച്ചത്. ഇത് കോണ്‍ഗ്രസ്സിന് തന്നെ വിട്ടുനല്‍കി.
അയര്‍ക്കുന്നം സീറ്റ് എടുത്തിട്ട് തങ്ങള്‍ക്ക് സ്വാധീനമുള്ള തലനാട് സീറ്റ് നല്‍കണമെന്ന കേരളാ കോണ്‍ഗ്രസ്സിന്റെ ആവശ്യവും കോണ്‍ഗ്രസ്സ് നിഷേധിച്ചു. ഒടുവില്‍ കേരളാ കോണ്‍ഗ്രസ്സ് സീറ്റ് കോണ്‍ഗ്രസ്സിന് മത്സരിക്കുവാനായി വിട്ടുനല്‍കേണ്ടിയും വന്നു.