Kerala
ഭീകരവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസിലെ പ്രതി പിടിയില്‍
ഇയാള്‍ക്കെതിരെ ഭീകരവിരുദ്ധ സേന ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം| ഭീകരവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസിലെ പ്രതി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍. എറണാകുളം മൂവാറ്റുപുഴ സ്വദേശി സെയ്ത് മുഹമ്മദാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.
ഇയാള്‍ക്കെതിരെ ഭീകരവിരുദ്ധ സേന ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ നോട്ടീസ് പുറത്തിറങ്ങുംമുമ്പ് തന്നെ ഇയാള്‍ വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം തിരിച്ച് എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് എ.ടി.എസ്. സംഘം എത്തി കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----




