Kerala
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്
പുലർച്ചെ രണ്ടോടെ ചീങ്കല്ലയിൽ പള്ളിക്ക് സമീപമായിരുന്നു അപകടം.
കുറവിലങ്ങാട് | എം സി റോഡിൽ കോട്ടയം കുറവിലങ്ങാടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ രണ്ടോടെ ചീങ്കല്ലയിൽ പള്ളിക്ക് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇരിട്ടി സ്വദേശികൾ തിരുവനന്തപുരത്ത് പോയി മടങ്ങിവകരികയായിരുന്നു. വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അപകട സമയം ബസിൽ 49 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റ 18 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
---- facebook comment plugin here -----



