Kerala
പാനൂരില്‍ ലീഗ് പ്രകടനത്തിനിടെ സി പി എം സ്തൂപം അടിച്ചു തകര്‍ത്തു
പ്രകോപനപരമായി മുദ്രാവാക്യങ്ങള്‍ വിളിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു
തലശ്ശേരി | പാനൂര്‍ കുന്നോത്തുപറമ്പില്‍ സി പി എം സ്തൂപം അടിച്ചു തകര്‍ത്തു. പാറാട് സര്‍വീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത് എന്നാണ് പരാതി. പിന്നില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സി പി എം ആരോപിച്ചു.
വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. സി പി എം നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രകടനത്തിനിടയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യങ്ങള്‍ വിളിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു.സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പോലീസ് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. തകര്‍ത്ത സ്തൂപം പുനഃസ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മറുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
---- facebook comment plugin here -----


