Kerala
ദേഹത്ത് തീപടര്‍ന്ന ഭാര്യയും രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു
നൂറനാട് പയ്യനല്ലൂര്‍ ആശാന്‍വിളയില്‍ ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്
ആലപ്പുഴ | നൂറനാട് പയ്യനല്ലൂര്‍ ആശാന്‍വിളയില്‍ പൊള്ളലേറ്റ ഭാര്യയും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു. ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. ഒന്‍പത് ദിവസം മുമ്പ് ഉച്ച സമയത്ത് വീട്ടിലാണ് സുജയുടെ ദേഹത്ത് തീപടര്‍ന്നത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുവിനും പൊള്ളലേറ്റത്.
ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സുജ ഞായറാഴ്ചയും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. യാത്ര പോകുന്നതിനെ ചൊല്ലി മകനുമായ് സുജ തര്‍ക്കിച്ചിരുന്നതായി പറയപ്പെടുന്നു. മക്കള്‍: സുമോദ്, പരേതനായ സുകു. മരുമകള്‍: അഞ്ജു.
(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)


