Kasargod
കേരളയാത്ര: ദഅവ ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു
ജില്ലയിലെ ദഅവ കാമ്പസുകളിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പങ്കെടുത്തത്
കാസര്‍കോട് | മനുഷ്യര്‍കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്ര പ്രചരണാര്‍ഥം എസ് എസ് എഫ് കാസര്‍കോട് ജില്ല ദഅവ ലീഡേഴസ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ ദഅവ കാമ്പസുകളിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി യുടെ അധ്യക്ഷതയില്‍ സയ്യിദ് അഹമദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മുഹമ്മദ് അലി സഖാഫി ,സി എന്‍ ജാഫര്‍ ,സിദ്ധീഖ് ബുഖാരി, ഇബ്രാഹിം ബാഖവി മേല്‍മുറി, സലാം സഖാഫി പാടലുക്ക, ബാദുഷ സുറൈജി സഖാഫി തുടങ്ങിയവര്‍ സെഷനുകള്‍ അവതരിപ്പിച്ചു.
കേരള യാത്ര വിളമ്പരം ചെയ്ത വിദ്യാര്‍ഥി റാലിയോടെ സംഗമം സമാപിച്ചു. ജനുവരി ഒന്നിന് കേരളയാത്രയുടെ ഉദ്ഘാടന സമ്മേളനം ചെര്‍ക്കളയില്‍ നടക്കും. വന്‍ സജ്ജീകരണങ്ങളാണ് കേരളയാത്രയുടെ ഭാഗമായി ജില്ലയില്‍ ഒരുങ്ങുന്നത്.
ചിത്രം: സഅദിയയില്‍ നടന്ന ദഅവ ലീഡേഴ്‌സ് സമ്മിറ്റില്‍ ഇബ്രാഹിം ബാഖവി മേല്‍മുറി വിഷയാവതരണം നടത്തുന്നു.


