Kerala
ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ അപകടം; വീട്ടമ്മ മരിച്ചു
കോട്ടയം തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്.
കോട്ടയം | ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഭാര്യക്ക് ദാരുണാന്ത്യം. കോട്ടയം തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്. പ്രമോദ് സുഗുണന് നിസ്സാര പരുക്കേറ്റു.
ഇന്ന് ഉച്ചക്ക് 2.45 ഓടെ തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേക്കു പോകുകയായിരുന്നു ആശയും ഭര്‍ത്താവ് പ്രമോദും. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറി തട്ടുകയായിരുന്നു. റോഡില്‍ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ആശ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.
---- facebook comment plugin here -----


