Connect with us

Kerala

കോട്ടയം എം സി റോഡില്‍ വാഹനാപകടം: കോഴിക്കോട് സ്വദേശിയായ പിക്കപ്പ് വാന്‍ ജീവനക്കാരന്‍ മരിച്ചു

എസ് എച്ച് മൗണ്ടില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

Published

|

Last Updated

കോട്ടയം | എം സി റോഡിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പിക്കപ്പ് വാന്‍ ജീവനക്കാരനായ ആസാദാണ് മരിച്ചത്. എസ് എച്ച് മൗണ്ടില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം.

കോഴിക്കോട്ട് ട്രോഫി നിര്‍മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിര്‍മിച്ച ട്രോഫിയുമായി ആസാദും പിക്കപ്പ് വാന്‍ ഡ്രൈവറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പാഴ്സല്‍ സര്‍വീസുമായി കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന ലോറി ഡ്രൈവര്‍ വിശ്രമിക്കുന്നതിനായി വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈക്കം-എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചിരുന്നു. പാലത്തിന്റെ കൈവരിയില്‍ വണ്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.

 

---- facebook comment plugin here -----

Latest