Connect with us

Kerala

ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം: അപലപിച്ച് ആരോഗ്യമന്ത്രി, ശക്തമായ പ്രതിഷേധവുമായി കെ ജി എം ഒ എ

ആക്രമണം ഞെട്ടിച്ചുവെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി. ജോലി സുരക്ഷ ഉറപ്പാക്കുന്നതില്‍ സിസ്റ്റം പരാജയപ്പെട്ടതായി കെ ജി എം ഒ എ.

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണം ഞെട്ടിച്ചുവെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജോലി സുരക്ഷ ഉറപ്പാക്കുന്നതില്‍ സിസ്റ്റം പരാജയപ്പെട്ടതായി കെ ജി എം ഒ എ ആരോപിച്ചു. ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സമയത്ത് നല്‍കിയ ഉറപ്പാണ് പാഴായിരിക്കുന്നത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എല്ലാ സേവനവും നിര്‍ത്തിവച്ചതായും സംഘടന അറിയിച്ചു. മറ്റിടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും.

Latest