Connect with us

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ ഉൾപ്പെടെ കൂടുതൽ പേർ പ്രതികൾ

കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ ഏതാനും പേര്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തത് പോലീസ്.  കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ ഏതാനും പേര്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

വനിതാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാം പ്രതിയുമാണ്. അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

പരാതിക്കാരിയുടെ ചിത്രം സന്ദീപ് നേരത്തെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നു. പരാതികാരിയുടെ ഐഡന്റിറ്റി വെളിപ്പെടുന്നതിനാല്‍ ചിത്രം പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും, കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്.

പരാതിക്കാരിയായ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് എഡിജിപി എസ്  ശ്രീജിത്ത് പറഞ്ഞു.