Connect with us

Kerala

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍

രാഹുലിനെ നാളെ രാവിലെ കോടതിയില്‍ ഹാജാരാക്കും.

Published

|

Last Updated

തിരുവനന്തപുരം |  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാഹുലിനെ നാളെ രാവിലെ കോടതിയില്‍ ഹാജാരാക്കും.

ചാനല്‍ ചര്‍ച്ചകളിലും സ്വന്തം യൂട്യൂബ് ചാനല്‍ വഴിയും യുവതിയെ നിരന്തരം അപമാനിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ ചോദ്യം ചെയ്യാനായി സെബര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിനെ എ ആര്‍ ക്യാമ്പില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗികാരോപണം ഉയര്‍ന്നത് മുതല്‍ രാഹുലിന് ശക്തമായ പിന്തുണ നല്‍കി രാഹുല്‍ ഈശ്വര്‍ രംഗത്തുണ്ടായിരുന്നു. രാഹുലിന് എതിരെ യുവതി പരാതി നല്‍കിയതിന് പിന്നാലെ അവര്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു.

ഇതിനു പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധം വ്യാപക സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. യുവതിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍

 

Latest