Kerala
കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
മണ്ണാര്‍ക്കാട് അലനല്ലൂര്‍ കലങ്ങോട്ടിരിയിലെ കോരംങ്കോട്ടില്‍ അയ്യപ്പന്‍ (64) ആണ് മരിച്ചത്.

പാലക്കാട് | കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ കലങ്ങോട്ടിരിയിലെ കോരംങ്കോട്ടില്‍ അയ്യപ്പന്‍ (64) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് എടത്തനാട്ടുകരയിലാണ് സംഭവം.
മകളുടെ വീടുപണിയുമായി ബന്ധപ്പെട്ട് എടത്തനാട്ടുകരയില്‍ നിന്നും രാവിലെ വീട്ടിലേക്ക് ബസ്സില്‍ വരുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: രുഗ്മിണി. മക്കള്‍: രമേഷ്, രമ്യ. മരുമക്കള്‍: സുരേന്ദ്രന്‍, മോജിഷ. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, നാരായണന്‍, പ്രേമകുമാരി, സത്യഭാമ.
---- facebook comment plugin here -----