Connect with us

National

ഗസ്സായിലേത് മാനുഷിക പ്രശ്‌നം; ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കണം: സ്റ്റാലിന്‍

'ഗസ്സായിലെ ഇസ്‌റാഈല്‍ ആക്രമണം മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്നതാണെന്ന രീതിയിലല്ല ഞങ്ങള്‍ സമീപിക്കുന്നത്. അറസ്റ്റ് ചെയ്ത എല്ലാവരെയും വിട്ടയക്കണം. ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കണം.'

Published

|

Last Updated

ചെന്നൈ | ഗസ്സായിലേത് മാനുഷിക പ്രശ്‌നമാണെന്നും ഹൃദയഭേദകമായ സ്ഥിതിയാണ് അവിടെയുള്ളതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച സ്റ്റാലിന്‍ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്ത എല്ലാവരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ഗസ്സാ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി പി എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഫിയ ധരിച്ചാണ് എം കെ സ്റ്റാലിന്‍ പരിപാടിക്കെത്തിയത്.

‘ഗസ്സായിലെ ഇസ്‌റാഈല്‍ ആക്രമണം മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്നതാണെന്ന രീതിയിലല്ല ഞങ്ങള്‍ സമീപിക്കുന്നത്. ഇത് മാനുഷിക പ്രശ്നമാണ്. അറസ്റ്റ് ചെയ്ത എല്ലാവരെയും വിട്ടയക്കണം. ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കണം.’-സ്റ്റാലിന്‍ പറഞ്ഞു.

ഗസ്സാ പ്രശ്നം ലോകത്തെമ്പാടും കനത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭാ ഉടമ്പടിയുടെ ലംഘനമാണ് ഇസ്‌റാഈല്‍ നടത്തുന്നത്. ആക്രമണം അവസാനിപ്പിക്കാനും സമാധാനത്തിനും ഇന്ത്യന്‍ സര്‍ക്കാരും ഇടപെടേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈ എഗ്മോറിലെ രാജരത്‌നം അരീനയിലായിരുന്നു സി പി എമ്മിന്റെ പ്രതിഷേധ റാലി.

 

 

Latest