Connect with us

Kerala

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു; ആക്രമണം നടത്തിയത് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ പിതാവ്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടര്‍ക്കെതിരെ ആക്രമണം നടത്തിയത്.

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കു വെട്ടേറ്റു. ഡോ. വിപിന്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടര്‍ക്കെതിരെ ആക്രമണം നടത്തിയത്. സനൂപിനെ പോലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. വിപിന്റെ തലയോട്ടിക്കാണ് മുറിവേറ്റത്. വിപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ട് മക്കളെയും കൊണ്ടാണ് സനൂപ് ആശുപത്രിയിലെത്തിയത്. മകളേ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. മെഡിക്കല്‍ സൂപ്രണ്ടിനെ അന്വേഷിച്ചാണ് പ്രതിയെത്തിയത്. സൂപ്രണ്ട് ആ സമയത്ത് മുറിയില്‍ ഇല്ലായിരുന്നു.

കുട്ടിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 

 

Latest