കളമശ്ശേരിയില് നിര്മാണത്തിലിരുന്ന കെട്ടിടം തകര്ന്ന് തൊഴിലാളിക്ക് പരുക്ക്
ഒന്നാം നിലയുടെ കോണ്ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ തട്ട് ഇടിഞ്ഞു വീഴുകയായിരുന്നു.
സംസ്ഥാനത്തെ ആദ്യ മുലപ്പാല് ബേങ്ക് ഇന്ന് ഉദ്ഘാടനം ചെയ്യും
നെക്ടര് ഓഫ് ലൈഫ് എന്നാണ് മുലപ്പാല് ബേങ്കിന്റെ പേര്. ശേഖരിക്കുന്ന മുലപ്പാല് ആറുമാസം വരെ സൂക്ഷിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. വൈകിട്ട് മൂന്നിന് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.
കൊച്ചിയില് ലഹരി മരുന്ന് വേട്ട; യുവതി ഉള്പ്പെടെ മൂന്നുപേര് പിടിയില്
അജ്മല്, സമീര്, ആര്യ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എം ഡി എം എ, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് ഇവരില് നിന്ന് പിടിച്ചെടുത്തത്.
പതിനേഴുകാരനെ മര്ദിച്ച സംഘത്തിലെ കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പോലീസിനെതിരെ കുടുംബം
പോലീസ് മര്ദിച്ചതിനെ തുടര്ന്നുള്ള മനോവിഷമമാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള് പറഞ്ഞു.
മൂന്നാം ക്ലാസുകാരനെ തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു; യുവാവ് അറസ്റ്റില്
കുട്ടിയുടെ മൂത്ത സഹോദരിയുടെ ഭര്ത്താവെന്ന് അവകാശപ്പെടുന്ന അങ്കമാലി സ്വദേശി പ്രിന്സ് (21) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കടയില് പോയ കുട്ടി സാധനങ്ങള് വാങ്ങി വരാന് വൈകിയെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്.
ആലുവയിലെ മൂന്ന് കമ്പനികളില് തീപ്പിടിത്തം; നിയന്ത്രണ വിധേയമാക്കി
പെയിന്റ് നിര്മിക്കുന്ന ഓറിയോണ് കമ്പനിയിലാണ് ആദ്യം തീപ്പിടിച്ചത്. തുടര്ന്ന് സമീപത്തെ ജനറല് കെമിക്കല്സ്, റബര് ഉത്പന്നങ്ങള് നിര്മിക്കുന്ന കമ്പനി എന്നിവയിലേക്കും തീ പടര്ന്നു.
കൊച്ചിയുടെ വികസനത്തെ കുറിച്ചുള്ള സങ്കല്പ്പങ്ങള് പങ്കുവെക്കാന് ഇപ്പോള് ആളെ കിട്ടിയെന്ന് ജയസൂര്യ
കൊച്ചിയുടെ മുഖച്ഛായ മാറ്റണമെന്ന ആശയം അദ്ദേഹവുമായി സംസാരിച്ചു.
കൊച്ചിയില് യുവനടിയെ ആക്രമിച്ച സംഭവം; അന്വേഷണം മറ്റു ജില്ലകളിലേക്കും
പ്രതികളില് ഒരാള് കോഴിക്കോട്ടേക്കും മറ്റൊരാള് കണ്ണൂരിലേക്കും പോയെന്നാണ് സൂചന.
ഫ്ളാറ്റില് നിന്ന് വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു
തമിഴ്നാട് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരി (55) ആണ് ഇന്ന് പുലര്ച്ചെ മരിച്ചത്.
നായയെ കാറില് കെട്ടിവലിച്ചയാള് അറസ്റ്റില്
നെടുമ്പാശ്ശേരി പുത്തന്വേലിക്കര ചാലാക്ക സ്വദേശി യൂസഫിനെയാണ് അറസ്റ്റ് ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല് നിയമ പ്രകാരം യൂസഫിനെതിരെ കേസെടുത്തിട്ടുണ്ട്.