Eranakulam
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ
ബാങ്കോക്കിൽ നിന്നാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.

കൊച്ചി | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ കസ്റ്റംസ് പിടിയിൽ. വിപണിയിൽ ഏകദേശം ആറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൽ ജലീൽ ജസ്മാൽ ആണ് കസ്റ്റംസിന്റെ പരിശോധനയിൽ പിടിയിലായത്. ഇയാൾ ഒരു ഫാഷൻ ഡിസൈനർ ആണെന്ന് കസ്റ്റംസ് അറിയിച്ചു.
ബാങ്കോക്കിൽ നിന്നാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. പ്രതി ബാങ്കോക്കിൽ നിന്ന് കഞ്ചാവ് ആദ്യം സിംഗപ്പൂരിലേക്ക് എത്തിച്ച ശേഷം, അവിടെ നിന്ന് വിമാനം മാർഗം കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും കസ്റ്റംസ് വ്യക്തമാക്കി.
---- facebook comment plugin here -----