Eranakulam
ആകാശ ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണു; യുവാവ് ആശുപത്രിയില്‍
പരുക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ആശുപത്രിയില്‍.

തൃപ്പൂണിത്തുറ | അത്തം നഗറില്‍ യുവാവ് ആകാശ ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണു. പരുക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടുത്തെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്ന് രാത്രി പത്തോടെയാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുകാര്‍ ഓടിരക്ഷപ്പെട്ടു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് ആരോപണമുണ്ട്. വശങ്ങളില്‍ കമ്പികളുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചുമതലപ്പെട്ടവര്‍ ആരും തിരിഞ്ഞുനോക്കിയില്ല. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
---- facebook comment plugin here -----