Kerala
പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു
ആലുവ പറവൂര്‍ കവലയില്‍ ഫെഡറല്‍ ബാങ്ക് ഓപ്പറേഷന്‍സ് വിഭാഗം ഓഫീസര്‍ ചെന്നൈ അമ്പത്തൂര്‍ പുതൂര്‍ ഈസ്റ്റ് ബാനു നഗറില്‍ സി ചെന്താമരൈ കണ്ണന്‍ (26) ആണ് മരിച്ചത്.
എറണാകുളം | സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കുന്നതിനിടെ യുവ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു.
ആലുവ പറവൂര്‍ കവലയില്‍ ഫെഡറല്‍ ബാങ്ക് ഓപ്പറേഷന്‍സ് വിഭാഗം ഓഫീസര്‍ ചെന്നൈ അമ്പത്തൂര്‍ പുതൂര്‍ ഈസ്റ്റ് ബാനു നഗറില്‍ സി ചെന്താമരൈ കണ്ണന്‍ (26) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ഓടെ തോട്ടക്കാട്ടുകര ദേശം കടവിലായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണനും കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങി താഴുകയായിരുന്നു.
---- facebook comment plugin here -----




