National
വോട്ട് കൊള്ള: സംവാദത്തിന് അമിഷ് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
എസ് ഐ ആര്‍ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും അമിത് ഷായും കൊമ്പുകോര്‍ത്തു
ന്യൂഡല്‍ഹി | രാജ്യത്ത് ബി ജെ പി നടത്തിയ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധി അമിഷ് ഷായെ വെല്ലുവിളിച്ചു.
വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) ചര്‍ച്ചയില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൊമ്പുകോര്‍ത്തു. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയതോടെയാണ് ഇരു നേതാക്കളും വെല്ലുവിളിയുമായി എത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ പദവിയിലിരിക്കെ എടുക്കുന്ന ഏതു നടപടിക്കും എന്തുകൊണ്ടാണ് നിയമപരിരക്ഷ നല്‍കിയതെന്ന് ആദ്യം മറുപടി നല്‍കാന്‍ ഷായോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
തന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നു ചില തിരഞ്ഞെടുത്ത ഉദാഹരണങ്ങള്‍ മാത്രമാണ് ആഭ്യന്തര മന്ത്രി വിശദീകരിച്ചതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. തന്റെ മൂന്നു വാര്‍ത്താ സമ്മേളനങ്ങളെക്കുറിച്ച് ഒരു സംവാദം നടത്താന്‍ വെല്ലുവിളിക്കുന്നതായും രാഹുല്‍ പറഞ്ഞു.
വോട്ടര്‍പട്ടികയില്‍ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമേയുള്ളൂ എന്ന് ഉറപ്പാക്കാനാണ് പരിഷ്‌ക്കരണ നടപടികളെന്ന് അമിത്ഷാ പറഞ്ഞു. ജനാധിപത്യത്തെ കോണ്‍ഗ്രസ് അട്ടിമറിച്ചു. ചില കുടുംബങ്ങള്‍ തലമുറകളായി വോട്ടു മോഷ്ടിക്കുന്നവരാണെന്നും അമിത്ഷാ പറഞ്ഞു.


