Kerala
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നഗരത്തില്‍ എത്തിയ യുവതി ബസ് കയറി മരിച്ചു
എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ സ്വദേശിനി മെറീന (24)ആണ് മരിച്ചത്
ആലപ്പുഴ | ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നഗരത്തില്‍ എത്തിയ യുവതി കെ എസ് ആര്‍ ടി സി ബസ് കയറി മരിച്ചു. എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ സ്വദേശിനി മെറീന (24)ആണ് മരിച്ചത്. മെറീനയും ഭര്‍ത്താവും സഞ്ചരിച്ച ഇരുചക്രവാഹനം ബസില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ഷാനോ കെ ശാന്തനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത്. എറണാകുളത്ത് ജോലി ചെയ്യുന്ന മെറീന ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ആലപ്പുഴയില്‍ എത്തിയതായിരുന്നു.
---- facebook comment plugin here -----


