Connect with us

Eranakulam

ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരുക്ക്

ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

കൊച്ചി| എറണാകുളം പെരുമ്പാവൂരില്‍ ഇന്ന് പുലര്‍ച്ചെ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടുകാരടക്കമുളവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെത്തുടര്‍ന്ന് പ്രദേശത്തെ റോഡില്‍ ഏറെനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.