Kerala
ഇസ്‌റാഈലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വയനാട് സ്വദേശിയുടെ ഭാര്യയും മരിച്ചു
സുല്‍ത്താന്‍ ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശി ജിനേഷ് പി സുകുമാരന്റെ (38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ (34)യാണ് മരിച്ചത്.
സുല്‍ത്താന്‍ ബത്തേരി | ഇസ്‌റാഈലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശി ജിനേഷ് പി സുകുമാരന്റെ (38) ഭാര്യയും മരിച്ചു. വയനാട് കോളേരി സ്വദേശി രേഷ്മ (34)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
അഞ്ചുമാസം മുമ്പാണ് ഇസ്‌റാഈലില്‍ കെയര്‍ഗിവറായി ജോലിചെയ്യുകയായിരുന്ന ജിനേഷിനെയും വീട്ടുടമയായ വയോധികയെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധികയെ കുത്തേറ്റ നിലയിലും ജിനേഷിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. മരണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056).

