Connect with us

International

പുതുവത്സരം പിറന്നു; 2026നെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ്

ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നരയോടെയാണ്, ഹവായിക്ക് തെക്ക് കിഴക്കായും ആസ്‌ത്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ പുതുവര്‍ഷം എത്തിയത്.

Published

|

Last Updated

മെല്‍ബണ്‍ | പുതിയ വര്‍ഷമായ 2026നെ ലോകത്ത് ആദ്യമായി വരവേറ്റ് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപ് (ക്രിസ്മസ് ദ്വീപ്). പസഫിക് സമുദ്രത്തിലെ ചെറുദ്വീപ് രാജ്യമായ ഇവിടെയാണ് പുതുവര്‍ഷം ആദ്യം എത്തിയത്. ഹവായിക്ക് തെക്ക് കിഴക്കായും ആസ്‌ത്രേലിയക്ക് വടക്ക് കിഴക്കായുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നത്. 1979-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് കിരിബാത്തി.

തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലെ ചാഥം ദ്വീപിലും പുതുവര്‍ഷമെത്തി. 600 ഓളം ആളുകള്‍ മാത്രമാണ് ഈ ദ്വീപില്‍ താമസിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നേ മുക്കാലോടെയായിരുന്നു ചാറ്റം ദ്വീപിലെ പുതുവര്‍ഷപ്പിറവി.

മണിക്കൂറുകളുടെ ഇടവേളയില്‍ ആസ്‌ത്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ഇന്ത്യ, ശ്രീലങ്ക, ദുബൈ തുടങ്ങിയ രാജ്യങ്ങളിലും പുതുവര്‍ഷമെത്തും. അമേരിക്കയ്ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാന്‍ഡ്, സമോവ എന്നിവിടങ്ങളിലാകും അവസാനം പുതുവര്‍ഷമെത്തുക.

 

 

Latest