Connect with us

Eranakulam

മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു; ഒരാൾക്കായി തിരച്ചിൽ

മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർഥി ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. എറണാകുളം പിറവത്താണ് സംഭവം. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്.

കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) തിരച്ചിൽ തുടരുകയാണ്. ഒഴുക്കിൽപ്പെട്ടപ്പോൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെയാൾ നീന്തി രക്ഷപ്പെട്ടു.

കോളേജിലെ ബിരുദ ദാനച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അപകടത്തിൽപ്പെട്ട വിദ്യാർഥികൾ.

ആൽബിൻ ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പിറവത്തുനിന്നുള്ള ഫയർഫോഴ്‌സ്, സ്‌കൂബാ ടീം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും അർജുനായുള്ള തിരച്ചിൽ തുടരുകയാണ്.

Content Highlight: One student, Albin Elias (23) from Erumeli, drowned and another, Arjun (23) from Mananthavady, is missing after they entered the Muvattupuzha River at Piravom. The students from Ilahiya College were in the area for a graduation ceremony. One person managed to swim to safety. Search operations led by Fire Force and scuba teams are ongoing for the missing student.

Latest