Connect with us

National

മഹാരാഷ്ട്രയില്‍ മലയാളി ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റ്; അപലപിച്ച് മുഖ്യമന്ത്രി

'മുമ്പ് ജബല്‍പൂരില്‍ ഉണ്ടായതുപോലെ, ന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കുക ലക്ഷ്യമിട്ട് സംഘ്പരിവാര്‍ പിന്തുടരുന്ന ആശങ്കാജനകമായ രീതിയാണിത്.'

Published

|

Last Updated

നാഗ്പൂര്‍ | മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്ര പോലീസിന്റെ നടപടി അത്യന്തം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുമ്പ് ജബല്‍പൂരില്‍ ഉണ്ടായതുപോലെ, ന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കുക ലക്ഷ്യമിട്ട് സംഘ്പരിവാര്‍ പിന്തുടരുന്ന ആശങ്കാജനകമായ രീതിയാണിത്. ഇത്തരം നടപടികള്‍ ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

സി എസ് ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയും മറ്റു നാലുപേരെയുമാണ് മഹാരാഷ്ട്ര പോലീസ് ഷിംഗോഡിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടോടെ പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസ് പ്രാര്‍ഥനായോഗം നടക്കുന്നതിനിടെയാണ് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.

Latest