Eranakulam
ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി
കൊച്ചി | ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി. പശ്ചിമ ബംഗാള്‍ സ്വദേശിയെയാണ് ആര്‍ പി എഫ് താഴെയിറക്കിയത്.
പ്ലാറ്റ്ഫോമിനു മുകളിലെ ഷീറ്റില്‍ കയറി നിന്നായിരുന്നു യുവാവിന്റെ ഭീഷണി. വൈദ്യുതി ലൈനിലേക്ക് ചാടുമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.
സംഭവത്തെ തുടര്‍ന്ന്, ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056).







