National
മധ്യപ്രദേശിലെ സത്‌നയില്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എട്ടിനും പതിനാലിനും ഇടക്ക് പ്രായമുള്ളവരാണ് എച്ച് ഐ വി പോസിറ്റിവായത്.
ഭോപാല്‍ | ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എയ്ഡ്‌സ് (എച്ച് ഐ വി) സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
എട്ടിനും പതിനാലിനും ഇടക്ക് പ്രായമുള്ളവരാണ് എച്ച് ഐ വി പോസിറ്റിവായത്. തലസീമിയ രോഗബാധിതരായിരുന്നു ഇവര്‍.
---- facebook comment plugin here -----



