Kerala
നടിയെ ആക്രമിച്ച കേസ്: പ്രതി മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി
അതിജീവിതയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തുന്നതാണ് വീഡിയോ. വിചാരണ കോടതി തള്ളിയ വാദങ്ങളാണ് മാര്‍ട്ടിന്‍ വീഡിയോയില്‍ ഉന്നയിക്കുന്നത്.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അതിജീവിതയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തുന്നതാണ് വീഡിയോ.
വിചാരണ കോടതി തള്ളിയ വാദങ്ങളാണ് മാര്‍ട്ടിന്‍ വീഡിയോയില്‍ ഉന്നയിക്കുന്നത്. മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
കേസില്‍ വിധി വന്ന ശേഷവും വീഡിയോ പ്രചരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.
---- facebook comment plugin here -----


