Connect with us

Kerala

വയനാട് കണിയാമ്പാറയിലെ കടുവാ ദൗത്യം തുടരുന്നു; മയക്കുവെടി വച്ചേക്കും

പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പനമരം, കണിയാമ്പാറ മേഖലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് കണിയാമ്പാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. തെര്‍മല്‍ ഡ്രോണും ക്യാമാറാ ട്രാപ്പുകളും തയ്യാറാണ്. ആവശ്യമെങ്കില്‍ മയക്കുവെടി വച്ചേക്കും.

പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പനമരം, കണിയാമ്പാറ മേഖലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പുളിക്കല്‍ പ്രദേശത്ത് ഉണ്ടായിരുന്ന കടുവ പിന്നീട് എരനല്ലൂരില്‍ എത്തിയിരുന്നു.

Latest