Connect with us

Eranakulam

മകന്റെ കുത്തേറ്റ് മുന്‍ കൗണ്‍സിലര്‍ക്ക് പരുക്ക്

കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. സംഭവത്തിനു ശേഷം മകന്‍ ഷെഫിന്‍ ജോസഫ് ഓടിരക്ഷപ്പെട്ടു.

Published

|

Last Updated

കൊച്ചി | മകന്റെ കുത്തേറ്റ് മാതാവിന് പരുക്ക്. കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിനു ശേഷം മകന്‍ ഷെഫിന്‍ ജോസഫ് ഓടിരക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഇന്ന് രാത്രി എട്ടോടെയായിരുന്നു സംഭവം. നഗരത്തില്‍ ഗ്രേസി ഒരു കട നടത്തുന്നുണ്ട്. ഇവിടെയെത്തിയ ഷെഫിന്‍ മാതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ ഗ്രേസിയെ മൂന്നു തവണ കുത്തുകയായിരുന്നു. ഷെഫിന്‍ ലഹരിക്കടിമയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗ്രേസി പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും നോര്‍ത്ത് പോലീസ് പ്രതിക്കായി അന്വേഷണം നടത്തിവരികയാണ്.

 

Latest