Kerala
ഷിംജിത മുസ്തഫ ജയില്‍ മോചിതയായി; പുറത്തിറങ്ങുന്നത് 22 ദിവസത്തിന് ശേഷം, ഒന്നും പറയാനില്ലെന്ന് പ്രതികരണം
ദീപക്കിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നുപറയാനില്ലെന്നായിരുന്നു ഷിംജിതയുടെ മറുപടി
കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയില്‍ മോചിതയായി. വൈകീട്ട് ഏഴോടെയാണ് ഷിംജിത പുറത്തിറങ്ങിയത്. റിമാന്‍ഡിലായി 22 ദിവസത്തിന് ശേഷമാണ് ഷിംജിത പുറത്തിറങ്ങുന്നത്.
ദീപക്കിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നുപറയാനില്ലെന്നായിരുന്നു ഷിംജിതയുടെ മറുപടി. കോഴിക്കോട് സെഷന്‍സ കോടതി ഇന്ന് ഉപാധികളോടെയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്.
50000 രൂപയുടെ ബോണ്ടും, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ മാസത്തില്‍ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളാണ് ഷിംജിതയ്ക്ക് നിര്‍ദേശിച്ചിട്ടുള്ളത്.
ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരില്‍ വെച്ച് തിരക്കുള്ള സ്വകാര്യ ബസില്‍ വെച്ച്, ദീപക് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ ചിത്രീകരിച്ച് ഷിംജിത മുസ്തഫ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ ദീപക് ജീവനൊടുക്കുകയായിരുന്നു. കേസെടുത്തതിന് പിറകെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ്‌പോലീസ് പിടികൂടിയത്.




