Kerala
പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസ്
മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സൈബര്‍ പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി.
കോഴിക്കോട്| പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസിനെതിരെ കേസ്. കോഴിക്കോട് സൈബര്‍ പോലീസാണ് കേസെടുത്തത്. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സൈബര്‍ പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി.
എന്നാല്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജാന്‍മണിദാസ് രംഗത്തെത്തിയിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും ജാന്‍മണി ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. തന്റെ പരാമര്‍ശത്തിന് പിന്നാലെ കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഭീഷണി കോളുകള്‍ ലഭിച്ചതായും ജാന്‍മണിപറഞ്ഞു.
ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതില്‍ കൂടുതല്‍ പറയാന്‍ ഒന്നുമില്ല.ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാന്‍ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാന്‍ തീരുമാനിച്ചത്. എല്ലാവരെയും ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ വളരെയധികം ക്ഷമ ചോദിക്കുന്നുവെന്നും ജാന്‍മണി ദാസ് കൂട്ടിച്ചേര്‍ ത്തു.
Content Highlights:
Kozhikode cyber police registered a case against makeup artist Janmoni Das for allegedly insulting PM Narendra Modi and his mother following a complaint by Mahila Morcha leader Navya Haridas. Janmoni later released a video issuing an unconditional apology and claiming she received threat calls.



