Connect with us

Kerala

ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം

ദേശീയപാതയിലെ ആറ്റിങ്ങല്‍ മൂന്നുമുക്കിലാണ് അപകടം ഉണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം| നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിന് പിന്നാലെ ഉഗ്രശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ഹോട്ടലും ലോറിയും കത്തിനശിച്ചു. ആര്‍ക്കും പരുക്കുകള്‍ ഇല്ല.

ദേശീയപാതയിലെ ആറ്റിങ്ങല്‍ മൂന്നുമുക്കിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലും ലോറിയിലും ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ അപകടം ഒഴിവായത്. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടു.

Content Highlights:
A Taurus lorry crashed into a hotel on the National Highway at Moonnumukku in Attingal around 2 AM, catching fire immediately. Both the hotel and truck were completely destroyed in the blaze. Fortunately, occupants managed to flee safely, preventing any injuries, though power supply was disrupted.