Kozhikode
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ അന്തരിച്ചു
മൂന്ന് പതിറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ സൊസൈറ്റിയെ വിജയകരമായി നയിച്ചുവരികയായിരുന്നു അദ്ദേഹം.
കോഴിക്കോട്| ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയര്‍മാന്‍ പാലേരി രമേശന്‍ (66) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 8.30-ഓടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ സൊസൈറ്റിയെ വിജയകരമായി നയിച്ചുവരികയായിരുന്നു അദ്ദേഹം. മലബാറിലെ തൊഴിലാളി കൂട്ടായ്മയായിരുന്ന സൊസൈറ്റിയെ ഏഷ്യയിലെ തന്നെ പ്രമുഖ പ്രാഥമിക സഹകരണ സംഘങ്ങളിലൊന്നായി വളര്‍ത്തിയെടുത്ത നേതാവാണ് പാലേരി രമേശ്. നിര്‍മാണ മേഖലയ്ക്ക് പുറമെ ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ ടി, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് സൊസൈറ്റിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായകമായിരുന്നു.
സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്. റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം, എം ഭാസ്‌കരന്‍ മെമ്മോറിയല്‍ സഹകരണ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സഹകരണ മേഖലയ്ക്കും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തിനും നികത്താനാവാത്ത നഷ്ടമാണ് പാലേരി രമേശന്റെ വേര്‍പാട്.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് UL സൈബര്‍ പാര്‍ക്കിലും മൂന്ന് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളിലും, വൈകിട്ട് 5.30-ന് വടകര ടൗണ്‍ഹാളിലും, രാത്രി 8.30-ന് ULCCS വടകര ആസ്ഥാന മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വടകരയിലെ വീട്ടുവളപ്പില്‍ നടക്കും.
Content Highlights:
ULCCS Chairman Paleri Ramesh passed away at 66 in a Coimbatore hospital. He successfully led the Uralungal Labour Contract Cooperative Society for over three decades, transforming it into a major cooperative icon. His mortal remains will be kept for public homage today and cremated tomorrow

