International
തായ്ലന്‍ഡിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരുക്ക്, പ്രതിയെ അറസ്റ്റ് ചെയ്തു
ഇയാള്‍ ബന്ദികളാക്കിയ അധ്യാപകരെയും വിദ്യാര്‍ഥികളെയുംമോചിപ്പിച്ചു
ബാങ്കോക്ക്| തായ്ലന്‍ഡിലെ ഹാറ്റ് യായ് ജില്ലയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്ന 18കാരനെ വെടിവച്ച് കീഴ്‌പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്.
ഇയാള്‍ ബന്ദികളാക്കിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും മോചിപ്പിച്ചു. ആക്രമണത്തില്‍ ഒരു അധ്യാപകനും രണ്ട് വിദ്യാര്‍ഥികള്‍ക്കും വെടിയേറ്റതായാണ് പ്രാഥമിക വിവരം. സ്‌കൂളിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പരിസരത്തേക്ക് നീങ്ങുന്നതും വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങി ഓടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.




