Connect with us

National

'ലജ്ജയില്ലേ, യു എസ് വ്യാപാര കരാറിലൂടെ ഭാരതമാതാവിനെ നിങ്ങള്‍ വിറ്റു;'കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ കോടിക്കണക്കിന് ചെറുകിട-നാമമാത്ര കര്‍ഷകരുടെ ജീവിതോപാധി ഈ കരാര്‍ അപകടത്തിലാക്കും

Published

|

Last Updated

ന്യുഡല്‍ഹി |  അമേരിക്കയുമായുള്ള പുതിയ വ്യാപാര-താരിഫ് കരാറിനെച്ചൊല്ലി പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ അതി രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . ഇന്ത്യയുടെ കാര്‍ഷിക-ക്ഷീര മേഖലകള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുത്തതിലൂടെ സര്‍ക്കാര്‍ ‘ഭാരതമാതാവിനെ വിറ്റു’ എന്നും അദ്ദേഹം ആരോപിച്ചു.

വ്യാപാര കരാറിലൂടെ  നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങള്‍ നമ്മുടെ അമ്മയായ ഭാരത മാതാവിനെ വിറ്റു-രാഹുല്‍ പറഞ്ഞു.

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യ സഖ്യ’മാണ് യുഎസുമായി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പറയുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ഇന്ത്യയിലെ കോടിക്കണക്കിന് ചെറുകിട-നാമമാത്ര കര്‍ഷകരുടെ ജീവിതോപാധി ഈ കരാര്‍ അപകടത്തിലാക്കും. നേരത്തെ മൂന്ന് ശതമാനമായിരുന്ന ശരാശരി താരിഫ് കരാറോടെ 18 ശതമാനം ആയി വര്‍ധിച്ചുവെന്നും ഇത് യുക്തിരഹിതമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അമേരിക്കയുടെ ഇറക്കുമതി തീരുവകള്‍ ഗണ്യമായി കുറയുമ്പോള്‍, ഇന്ത്യ 500 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ-സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്ന് ഏല്‍ക്കുന്നത് രാജ്യത്തെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പരിഹസിച്ചു.കരാറിനെക്കുറിച്ച് അമേരിക്ക പുറത്തുവിട്ട ‘ഫാക്ട്ഷീറ്റില്‍’ നിന്ന് ‘പയറുവര്‍ഗ്ഗങ്ങള്‍’ എന്ന ഭാഗം നീക്കം ചെയ്തത് സംശയമുണര്‍ത്തുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

 

അതേ സമയം പ്രതിപക്ഷ ആരോപണങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു തള്ളി. ഇന്ത്യയുടെ പുരോഗതിയില്‍ കോണ്‍ഗ്രസ് അസന്തുഷ്ടരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം ശക്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായി തുറന്നുകൊടുത്തിട്ടില്ലെന്നും ഇന്ത്യ സ്വയംപര്യാപ്തത നേടിയ മേഖലകളെ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയനും വ്യക്തമാക്കി

 

---- facebook comment plugin here -----

Latest