Connect with us

Editors Pick

2027 മോഡൽ ഹ്യുണ്ടായി ക്രെറ്റയുടെ ചിത്രങ്ങൾ ചോർന്നു; കൂടുതൽ വലുപ്പം; ബോക്സി ഡിസൈൻ

അകത്തളത്തിൽ വമ്പിച്ച മാറ്റങ്ങളാണ് ഹ്യുണ്ടായ് ഒരുക്കുന്നത്. ഐയോണിക് 5-ന് (Ioniq 5) സമാനമായ 'സീറോ ഗ്രാവിറ്റി' സീറ്റുകൾ പുതിയ ക്രെറ്റയിലും ഇടംപിടിച്ചേക്കും.

Published

|

Last Updated

ന്യൂഡൽഹി | ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റയുടെ അടുത്ത തലമുറ (Third-Generation) പതിപ്പിനായുള്ള പരീക്ഷണയോട്ടം ദക്ഷിണ കൊറിയയിൽ ആരംഭിച്ചു. ‘SX3’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ മോഡൽ 2026 അവസാനമോ 2027 ആദ്യമോ ആഗോള വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മോഡലിനേക്കാൾ വലിപ്പമേറിയതും കൂടുതൽ ഫീച്ചറുകളാൽ സമ്പന്നവുമായ മാറ്റങ്ങളാണ് പുതിയ ക്രെറ്റയിൽ പ്രതീക്ഷിക്കുന്നത്.

പുറത്തുവന്ന സ്പൈ ചിത്രങ്ങൾ പ്രകാരം പുതിയ ക്രെറ്റയ്ക്ക് കൂടുതൽ കരുത്തുറ്റ ‘ബോക്സി’ ഡിസൈനാണുള്ളത്. ഹ്യുണ്ടായിയുടെ ആഗോള മോഡലായ പാലിസേഡിൽ (Palisade) നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പന. നിലവിലെ 18 ഇഞ്ച് വീലുകൾക്ക് പകരം സ്പോർട്ടിയായ 19 ഇഞ്ച് അലോയ് വീലുകൾ പരീക്ഷണ വാഹനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നീളമുള്ള വീൽബേസും ഉയർന്ന ബോണറ്റും ഇതിന് ഒരു ബിഗ്-സൈസ് എസ് യു വി. ലുക്ക് നൽകുന്നു.

ഇന്റീയർ ദൃശ്യങ്ങൾ

അകത്തളത്തിൽ വമ്പിച്ച മാറ്റങ്ങളാണ് ഹ്യുണ്ടായ് ഒരുക്കുന്നത്. ഐയോണിക് 5-ന് (Ioniq 5) സമാനമായ ‘സീറോ ഗ്രാവിറ്റി’ സീറ്റുകൾ പുതിയ ക്രെറ്റയിലും ഇടംപിടിച്ചേക്കും. ഇത് യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ രീതിയിൽ സീറ്റ് ചരിക്കാൻ സഹായിക്കും. പിൻസീറ്റിലിരിക്കുന്നവർക്ക് മുൻസീറ്റ് നിയന്ത്രിക്കാൻ കഴിയുന്ന ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് സംവിധാനം ഇതിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉൾപ്പെടുന്ന ഡാഷ്‌ബോർഡ് ആയിരിക്കും പുതിയ തലമുറയിലുണ്ടാവുക.

നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പുതിയ മോഡലിലും തുടരുമെങ്കിലും ഏറ്റവും വലിയ മാറ്റം ഹൈബ്രിഡ് പതിപ്പിന്റെ വരവായിരിക്കും. 2027-ഓടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടറുകൾ കൂടി ചേരുന്ന സ്ട്രോങ്ങ് ഹൈബ്രിഡ് മോഡൽ പുറത്തിറക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇത് മികച്ച ഇന്ധനക്ഷമത നൽകാൻ സഹായിക്കും.

---- facebook comment plugin here -----

Latest