Eranakulam
ഭൂമി തരംമാറ്റലിന് കൈക്കൂലി; വില്ലേജ് ഓഫിസര്‍ പിടിയില്‍
അഡ്വാൻസായി അരലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു ഉല്ലാസ് മോനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
കൊച്ചി | ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫിസർ പിടിയിൽ. എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ് മോനാണ് പിടിയിലായത്. ഒരു ഏക്കർ 62 സെന്റ് സ്ഥലം തരംമാറ്റുന്നതിനായി എട്ട് ലക്ഷം രൂപയാണ് ഇയാൾ പരാതിക്കാരനോട് ആവശ്യപ്പെട്ടത്. അഡ്വാൻസായി അരലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു ഉല്ലാസ് മോനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. വിജിലൻസ് ഡിവൈഎസ്പി കെ കെ ബിജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.







