Saturday, February 25, 2017

Qatar

Qatar

പുതിയ മാപ്പിളപ്പാട്ടുകളില്‍ പ്രണയത്തിന്റെ അതിപ്രസരമെന്ന് ഫൈസല്‍ എളേറ്റില്‍

ദോഹ: റിയാലിറ്റി ഷോകള്‍ സൃഷ്ടിച്ച ട്രെന്‍ഡില്‍ പുതിയ മാപ്പിളപ്പാട്ട് രചനകള്‍ ധാരാളം ഉണ്ടാകുന്നുണ്ടെങ്കിലും ഭാഷാ മികവും വിഷയ വൈവിധ്യവും കുറവാണെന്നും പ്രേമത്തിന്റെ അതിപ്രസരമാണ് കാണുന്നതെന്നും മാപ്പിളപ്പാട്ട് പ്രവര്‍ത്തകനും വിധി കര്‍ത്താവുമായ ഫൈസല്‍ എളേറ്റില്‍...

രോഗാതുരര്‍ക്ക് ആശ്വാസമേകാന്‍ കുട്ടികളുടെ പെട്ടിപ്പീടിക

ദോഹ: രോഗം കൊണ്ട് ദുരിതം പേറുന്ന മനുഷ്യര്‍ക്ക് തങ്ങളാലാകുന്ന സഹായം നല്‍കാന്‍ പെട്ടിപ്പീടിക നടത്തി മാതൃകയാകുകയാണ് ഈ കുരുന്നുകള്‍. ലോകവ്യാപകമായി അശരണര്‍ക്ക് ആശ്വാസമെത്തിക്കുന്ന ഖത്വറിന്റെ സഹായ മനസ്സിനൊപ്പം ചേര്‍ന്നാണ് ദോഹ ഇംഗ്ലീസ് സ്പീക്കിംഗ്...

ഇതിഹാസ കലാ സൃഷ്ടികളുടെ സമാനതകളിലേക്ക് വെളിച്ചം വീശി പ്രദര്‍ശനം

ദോഹ: ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ഇതിഹാസ കലാകാരന്മാരുടെ സൃഷ്ടികളുടെ അപൂര്‍വ കൂടിച്ചേരലിന് വേദിയായ ദോഹ ഫയര്‍ സ്റ്റേഷനിലെ ഗാരേജ് ഗാലറി. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന പാബ്ലോ പിക്കാസോയുടെയും ആല്‍ബര്‍ട്ടോ ജിയോകോമെച്ചിയുടെയും വിസ്മയിപ്പിക്കുന്ന...

ഖത്വറില്‍ വൃക്കരോഗികളുടെ എണ്ണം ഇരട്ടിയായി

ദോഹ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വൃക്കരോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഏകദേശം ആയിരത്തോളം വൃക്കരോഗികളാണ് ഡയാലിസിസ് നടത്തുന്നത്. ഓരോ വര്‍ഷവും രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നത് കിഡ്‌നി സംബന്ധമായ ഇരുനൂറ് കേസുകളാണ്....

ലോകത്തെ വിലയേറിയ ആഭരണപ്പെട്ടി ദോഹയില്‍

ദോഹ: ഇന്ദ്രനീലമുള്‍പ്പെടെ വര്‍ണ രത്‌നങ്ങള്‍ കൊണ്ട് അലങ്കരിച്ച ലോകത്തെ വിലയേറിയ സ്വര്‍ണപ്പെട്ടി ദോഹയില്‍ വില്‍പ്പനക്ക്. ഏതാണ്ട് 35 ലക്ഷം ഡോളര്‍ വില പ്രതീക്ഷിക്കുന്ന ആഭരണപ്പെട്ടി ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷനിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്....

ഖത്വറിന്റെ ഗോളശാസ്ത്ര ഗവേഷണ മികവ് ഇസ്‌ലാമിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്ന്

ദോഹ: ഗോള ശാസ്ത്രരംഗത്തെ മികച്ച കണ്ടെത്തലുകള്‍ക്കും ഗവേഷണങ്ങള്‍ക്കും ഖത്വര്‍ ശാസ്ത്രജ്ഞര്‍ക്ക് വിഖ്യാത അമേരിക്കന്‍ ശാസ്ത്ര രചയിതാവ് ഷാനന്‍ സ്റ്റിറോണിന്റെ പ്രശംസ. സൗരയൂഥത്തിന് പുറത്ത് ഖത്വരി ജ്യോതി ശാസ്ത്രജ്ഞര്‍ മൂന്നു പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തിയ...

റോട്ടയുടെ യുവ ശാക്തീകരണ സമ്മേളനം പ്രഖ്യാപിച്ചു

ദോഹ: റോട്ട (റീച്ച് ഔട്ട് ടു ഏഷ്യ) സംഘടിപ്പിക്കുന്ന വാര്‍ഷിക യുവജന ശാക്തീകരണ സമ്മേളനം (എംപവര്‍ 2017) മാര്‍ച്ച് രണ്ടു മുതല്‍ നാലു വരെ എജുക്കേഷന്‍ സിറ്റി ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി...

ലോകത്തെ വലിയ സ്മാര്‍ട്ട് നഗരമാകുകയാണ് മിശൈരിബ്

ദോഹ :സ്മാര്‍ട്ട് സാങ്കേതിക മികവിന്റെ സകല സേങ്കേതങ്ങളെയും സംയോജിപ്പിച്ച് ലോകത്തെ വലിയ വാണിജ്യ, പാര്‍പ്പിട സ്മാര്‍ട്ട് നഗരമെന്ന വിശേഷണത്തിലേക്കു വളരുകയാണ് മിശൈരിബ്. ഖത്വറിന്റെ സ്മാര്‍ട്ട് സിറ്റി നഗര സങ്കല്‍പ്പത്തിന്റെ പതാക വഹിക്കുന്ന മിശൈരിബ്...

നിസ്‌കാരപ്പുണ്യത്തിലേക്ക് മുസ്വല്ല വിരിച്ച് റാഫ്‌

ദോഹ: നിസ്‌കാരത്തിന് പ്രത്യേകം സൗകര്യമില്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്വല്ല വിരിച്ച് ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമനിറ്റേറിയന്‍ സര്‍വീസസ് (റാഫ്). കുടുംബത്തോടും കുട്ടികളോടൊമൊപ്പം സമയം ചെലവഴിക്കുന്നതിനിടെ നിസ്‌കാരവും ജമാഅത്തും...

ആവശ്യക്കാര്‍ കുറഞ്ഞു; ദോഹയില്‍ താമസ കെട്ടിട വിപണിയില്‍ താരങ്ങള്‍ ഉപഭോക്താക്കള്‍

ദോഹ: രാജ്യത്ത് പാര്‍പ്പിട കെട്ടിടങ്ങളുടെ വാടക കുറഞ്ഞത് താമസക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നു. രാജ്യത്തെ പല പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളും വാടകയില്‍ 15 മുതല്‍ 20 ശതമാനത്തിന്റെ വരെ കുറവു വരുത്തിയിട്ടുണ്ട്. ആവശ്യകത...