Kerala
ടയര്‍ പൊട്ടിയ ടിപ്പര്‍ കാറിന് മുകളിലേക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു
ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്
തിരുവനന്തപുരം \ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് വെള്ളിയാഴ്ച ഉച്ചക്ക് 2.15 നാണ് അപകടമുണ്ടായത്.
ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എം സാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഉണ്ടായിരുന്ന മണല്‍ കാറിന് മുകളിലേക്ക് വീണു.
ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----





