Qatar
ഫലസ്തീൻ - ഇസ്‌റാഈല്‍ തടവുകാരുടെ കൈമാറ്റം; ഖത്വറിലെ മധ്യസ്ഥ ശ്രമങ്ങളിൽ പങ്കെടുത്തവരെ തിരിച്ച് വിളിച്ച് ഇസ്‌റാഈല്‍
ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ചുകൊണ്ടിരിക്കെയാണ് യുദ്ധത്തിലുടനീളം മധ്യസ്ഥ ശ്രമങ്ങളുമായി ഖത്വർ ചർച്ചകൾക്ക് നേതൃത്വം വഹിച്ചിരുന്നത്.

ദോഹ| ഫലസ്തീനിലെ ബന്ധിയാക്കൽ ചർച്ചകളിൽ പങ്കെടുത്തിരുന്ന മുതിർന്ന ഉദ്യോഗസ്‌ഥരെ ഇസ്‌റാഈല്‍ ഖത്വറിൽ നിന്നും തിരിച്ചുവിളിച്ചു. സമാധാന ചർച്ചയിൽ ഹമാസ് ഒരു കരാർ അംഗീകരിക്കാൻ വിസമ്മതിച്ചതാണ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ കാരണമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ചുകൊണ്ടിരിക്കെയാണ് യുദ്ധത്തിലുടനീളം മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തർ ചർച്ചകൾക്ക് നേതൃത്വം വഹിച്ചിരുന്നത്. ഖത്വറിൽ ഏകദേശം ഒരാഴ്ചയോളം നീണ്ടുനിന്ന ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മുതിർന്ന സംഘം ഇസ്‌റാഈലിലേക്ക് മടങ്ങുന്നത്.നിരുത്തരവാദപരവും ആക്രമണാത്മകവുമായ പെരുമാറ്റം വെടിനിർത്തലിന്റെ സാധ്യതകളെ ദുർബലപ്പെടുത്തിയെന്ന് ഖത്വർ നേരത്തെ വ്യകത്മാക്കിയിരുന്നു.
ഇസ്‌റാഈല്‍ പ്രധാന മന്ത്രി നെതന്യാഹുവിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങൾ ചർച്ചക്കാരെ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തെ എതിർക്കുകയും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.