International
ഇറാനിലെ യു എസ് ആക്രമണം: വ്യോമഗതാഗതം നിര്‍ത്തിവച്ച് ഖത്വര്‍
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്.
ദോഹ | അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്വര്‍ രാജ്യത്തുടനീളം വ്യോമഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചു.
പ്രാദേശിക സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ വിമാന ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെക്കാനാണ് ബന്ധപ്പെട്ട അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്വറിലാണ് സ്ഥിതി ചെയ്യുന്നത്.







