Connect with us

Qatar

ഖത്വര്‍ ഐ സി എഫ് ദാറുല്‍ ഖൈര്‍ താക്കോല്‍ദാനം

താക്കോല്‍ദാനം ഐ സി എഫ് ഇന്റര്‍നാഷണല്‍ ഉപാധ്യക്ഷന്‍ പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ സ്വദേശിക്കാണ് ദാറുല്‍ ഖൈര്‍ നിര്‍മിച്ചു നല്‍കിയത്.

Published

|

Last Updated

ദോഹ | ഐ സി എഫ് ദാറുല്‍ ഖൈര്‍ താക്കോല്‍ദാനം ഐ സി എഫ് ഇന്റര്‍നാഷണല്‍ ഉപാധ്യക്ഷന്‍ പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ സ്വദേശിക്കാണ് ദാറുല്‍ ഖൈര്‍ നിര്‍മിച്ചു നല്‍കിയത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ് സഖാഫി കടവത്തൂര്‍ പ്രോഗ്രാമില്‍ അധ്യക്ഷത വഹിച്ചു. ഐ സി എഫ്-ഐ സി നോളജ് സെക്രട്ടറി സിറാജ് ചൊവ്വ, ഐ സി കാബിനറ്റ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട, ഐ സി എഫ് ഖത്വര്‍ നാഷണല്‍ പ്രസിഡന്റ് അഹമ്മദ് സഖാഫി പേരാമ്പ്ര, ഡെപ്യൂട്ടി പ്രസിഡന്റ് അസീസ് സഖാഫി പാലോളി, വെല്‍ഫെയര്‍ സെക്രട്ടറി ഉമര്‍ പുത്തൂപാടം, കടവത്തൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബഷീര്‍ പുത്തൂപാടം തുടങ്ങിയവര്‍ പങ്കെടുത്തു.

ഖത്വര്‍ ഐ സി എഫിന്റെ ദാറുല്‍ ഖൈര്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭവനമാണ് കൈമാറിയത്. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി റഫീഖ് അണിയാരം സ്വാഗതവും ഐ സി എഫ് മീഡിയ & പി ആര്‍ സെക്രട്ടറി നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു.