Qatar
ഐ സി എഫ് ഖത്വര്‍ സ്റ്റുഡന്‍സ് ഫെസ്റ്റിന് ഉജ്വല സമാപനം
ബദ്റുല്‍ ഹുദാ ടീം 262 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. നജ്മുല്‍ ഹുദാ, ശംസുല്‍ ഹുദാ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ദോഹ | ഐ സി എഫ് ഖത്വര്‍ സംഘടിപ്പിച്ച സ്റ്റുഡന്‍സ് ഫെസ്റ്റ് സമാപിച്ചു. വിദ്യാര്‍ഥികളുടെ സര്‍ഗ വൈഭവങ്ങള്‍ പെയ്തിറങ്ങിയ കലോത്സവത്തിന് പരിസമാപ്തി കുറിച്ചപ്പോള്‍ ബദ്റുല്‍ ഹുദാ ടീം 262 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. നജ്മുല്‍ ഹുദാ, ശംസുല്‍ ഹുദാ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
അല്‍റയ്യാന്‍ ഷെര്‍ബോണ്‍ ബ്രിട്ടീഷ് സ്‌കൂളില്‍ ഉച്ചക്ക് നടന്ന പ്രൗഢമായ ഉദ്ഘാടന സംഗമം നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഖത്വര്‍ നാഷണല്‍ പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജെബി കെ ജോണ്‍, സഊദി ഗ്രൂപ്പ് എം ഡി. മുസ്തഫ, ഹോട്ട് പാക്ക് എം ഡി. പി എസ് എം എ ഹുസ്സൈന്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് നൗഷാദ് അബു, ഷഹബാസ് തങ്ങള്‍, സിറാജ് തങ്ങള്‍, സിറാജ് ചൊവ്വ, മുനീര്‍ കെ സി എഫ്, ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, അബ്ദുല്‍ അസീസ് സഖാഫി പാലോളി, മറ്റു സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ സി എഫ് ഖത്വര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി സ്വാഗതവും റഹ്മതുല്ലാഹ് സഖാഫി നന്ദിയും പറഞ്ഞു.
രാത്രി നടന്ന സമാപന സംഗമം ഐ സി സി ജനറല്‍ സെക്രട്ടറി ജോസഫ് അബ്രഹാം ഉദ്ഘാടനം ചെയ്തു. അഹ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ വിജയികള്‍ക്കുള്ള ട്രോഫി നല്‍കി. രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി വിതരണം ചെയ്തു. റഹ്മത്തുല്ല സഖാഫി, ഡോക്ടര്‍ അബ്ദുല്‍ ഹമീദ്, ഉമര്‍ കുണ്ടുതോട്, സലിം കുറുകത്താണി, മറ്റ് ഐ സി എഫ് , ആര്‍ എസ് സി നേതാക്കളും സംബന്ധിച്ചു. ജവാദ് സഖാഫി നന്ദി പറഞ്ഞു.



