Qatar
കലാലയം സാംസ്‌കാരിക വേദി ഖത്വര്‍ 'രംഗ് എ ആസാദി' സംഗമങ്ങള്‍ സംഘടിപ്പിച്ചു
ആര്‍ എസ് സി ഖത്വര്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ സെക്ടര്‍ കേന്ദ്രങ്ങളിലാണ് പരിപാടി നടത്തിയത്.

ദോഹ | ‘വൈവിധ്യങ്ങളാല്‍ നിറം പകര്‍ന്ന ഇന്ത്യ’ എന്ന പ്രമേയത്തില്‍ ”രംഗ് എ ആസാദി” സംഘടിപ്പിച്ചു. ആര്‍ എസ് സി ഖത്വര്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ സെക്ടര്‍ കേന്ദ്രങ്ങളിലാണ് പരിപാടി നടത്തിയത്.
ചരിത്രത്തില്‍ വിവിധ രാജ്യങ്ങളുടെ സംഭാവനകളെയും അടയാളപ്പെടുത്തലുകളെയും പരിചയപ്പെടുത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്തു.
വിവിധ സെക്ടര്‍ കേന്ദ്രങ്ങളില്‍ നടന്ന സംഗമങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ദേശീയ ഗാനാലാപനവും നടന്നു. ഖത്വറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
---- facebook comment plugin here -----