Connect with us

Business

കുതിപ്പിൽ കിതച്ച് സ്വർണം; പവന് 1400 രൂപ കുറഞ്ഞു

വെള്ളി വിലയിലും വൻ ഇടിവ്

Published

|

Last Updated

മുംബൈ | തുടർച്ചയായ കുതിപ്പിനൊടുവിൽ നിക്ഷേപകരെയും ഉപഭോക്താക്കളെയും ഞെട്ടിച്ച് സ്വർണവിലയിൽ വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 175 രൂപ കുറഞ്ഞ് 11,995 രൂപയായി. പവന് 1,400 രൂപയുടെ കുറവാണ് ഉണ്ടായത്. 95,960 രൂപയ്ക്കാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

വെള്ളി വിലയിൽ ഇതിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. നിക്ഷേപകർക്ക് എട്ട് ശതമാനത്തിൻ്റെ നഷ്ടമാണുണ്ടായത്. ഒരു കിലോഗ്രാം വെള്ളിക്ക് 1,70,415 രൂപ ഉണ്ടായിരുന്നത് 1,53,929 രൂപയായി കുറഞ്ഞു.

സർവകാല റെക്കോഡിലേക്ക് കുതിച്ചുയർന്ന ശേഷമാണ് ശനിയാഴ്ച സ്വർണത്തിന് വില കുറഞ്ഞത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ നിക്ഷേപകർ കൂട്ടത്തോടെ വിറ്റഴിച്ചത് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇടിയാൻ കാരണമായി.

Latest