Connect with us

International

ഇസ്‌റാഈൽ ആക്രമണത്തിന് മറുപടി നൽകുമോ?; അടിയന്തര ഉച്ചകോടി വിളിച്ച് ഖത്വർ

പ്രത്യാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തുവരികയാണെന്ന് ഖത്വർ പ്രധാനമന്ത്രി

Published

|

Last Updated

ദോഹ | ദോഹയിൽ ഇസ്‌റാഈൽ നടത്തിയ വ്യാമോക്രമണത്തിന് മറുപടി നൽകുന്നത് ചർച്ച ചെയ്യാൻ അടിയന്തര അറബ്- ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്വർ.  ഈ വരുന്ന ഞായറും തിങ്കളും ദിവസങ്ങളിലാകും ഉച്ചകോടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

ഹമാസ് നേതൃത്വത്തെ ലക്ഷ്യമിടുന്ന ഇസ്‌റാഈലിന് ഏതു രീതിയിൽ പ്രതികരിക്കണമെന്ന് ഉച്ചകോടിയിൽ തീരുമാനമെടുത്തേക്കും. പ്രാദേശിക തലത്തിൽ ഒന്നിച്ച് ഇസ്‌റാഈലിന് തിരിച്ചടി നൽകണമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഖത്വർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മേഖലയിലെ തങ്ങളുടെ പങ്കാളികളായ മറ്റ് രാജ്യങ്ങളുമായി പ്രത്യാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തു വരികയാണെന്നും ജാസിം അൽതാനി അഭിമുഖത്തിൽ പറഞ്ഞു.

ഖത്വർ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ ബോംബ് സ്ഫോടനം നടത്തി ആറ് പേരെ കൊന്നതിന് പിന്നാലെ  നെതന്യാഹുവിനെതിരെ ശക്തമായ മറുപടിയുമായി ഖത്വർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബുൽറഹ്‌മാൻ അൽ താനി രം​ഗത്തെത്തിയിരുന്നു. ഖത്വർ വിദേശകാര്യ മന്ത്രാലയം ഇന്നും നെതന്യാഹുവിനെതിരെ ശക്തമായ പ്രതികരണവുമായി പ്രസ്താവനയിറക്കിയിരുന്നു.

Latest